കള്ളനോട്ടടി കേസ്, ഒബിസി മോര്‍ച്ച നേതാവ് രാജീവ് ഏരാച്ചേരി അറസ്റ്റില്‍

prison

തൃശ്ശൂര്‍: കള്ളനോട്ടടി കേസില്‍ പ്രതിയായ ഒളിവിലായിരുന്ന ഒബിസി മോര്‍ച്ച നേതാവ് രാജീവ് ഏരാച്ചേരി അറസ്റ്റില്‍.

മണ്ണൂത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ച് രാജിവിനെ ചോദ്യം ചെയ്യുന്നു.

രാജീവിന്റെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടി യന്ത്രം കണ്ടെത്തിയത്. കേസിൽ നേരത്തേ അറസ്റ്റിലായ യുവമോർച്ച നേതാവ് രാകേഷിന്‍റെ സഹോദരനാണ് രാജീവ്.

കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് ഇവർക്ക് പിന്നിൽ വലിയൊരു സംഘമുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പോലിസ് രാകേഷിന്‍റെ വീട്ടിൽനിന്നും പിടിച്ചെടുത്തിരുന്നത്.

Top