ഗ്ലാസ്‌ഗോ: ‘യുഎന്നില്‍ വെറുതെ കിടന്ന് ബ്ലാബ്ലാബ്ലാ വച്ചിട്ട് കാര്യമില്ല! ഇവിടെനിന്നും മാറ്റമൊന്നും വരാന്‍ പോകുന്നില്ല’- പറയുന്നത് മറ്റാരുമല്ല, പ്രശസ്ത യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്.
യുഎന്‍ കാലാവസ്ഥാ സമ്മേളന വേദിയായ സ്‌കോട്ലന്‍ഡിലെ ക്ലൈഡ് നദിയുടെ അരികെ വിവിധ രാജ്യങ്ങളിലെ യുവ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒത്തുകൂടിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഗ്രേറ്റ. ലോകനേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാജ്യാന്തര കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുന്നത് ഗൗരവമില്ലാതെയാണെന്നും ഗ്രേറ്റ വിമര്‍ശിച്ചു.
‘ഗ്ലാസ്‌ഗോയിലെ സമ്മേളനത്തില്‍ സുരക്ഷിതയായി ഞാനിരിക്കുമ്പോള്‍ എന്റെ രാജ്യമായ കെനിയയില്‍ രണ്ട് ദശലക്ഷത്തോളം ആളുകള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി പട്ടിണി കിടക്കുകയാണ്. ലോകനേതാക്കള്‍ ഹൃദയം തുറന്ന് ഈ ദുരിതക്കാഴ്ചകള്‍ കാണണമെന്നാണ് അഭ്യര്‍ഥന’- മാര്‍ച്ചില്‍ പങ്കെടുത്ത കെനിയന്‍ ആക്റ്റിവിസ്റ്റ് എലിസബത്ത് വാത്ഹുതി പറഞ്ഞു.