പ്രവാചകനിന്ദ; ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ രണ്ട് ബി.ജെ.പി വക്താക്കളുടെ പ്രസ്താവന വിദ്വേഷ പ്രസംഗമാണെന്നും കുറ്റാരോപിതരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരം പ്രസ്താവനകള്‍ അക്രമം അഴിച്ചുവിടുകയും സാമൂഹിക വിഭജനം നടത്തുകയും മതതീവ്രവാദം വളർത്തുകയും ചെയ്യുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രകോപന സാഹചര്യങ്ങളിലും എല്ലാ മതവിഭാഗത്തില്‍​പെട്ടവരും സമാധാനം പുലര്‍ത്തണമെന്ന് മമത ആഹ്വാനം ചെയ്തു.

ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയും, ഡല്‍ഹി മാധ്യമ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ലോകവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ബി.ജെ.പി നവീന്‍കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും നൂപുര്‍ ശര്‍മയെ സസ്പെന്‍ഡും ചെയ്തിരുന്നു.

Top