കീവ്: ഡാര്‍നിറ്റ്സ്‌കി ജില്ലയില്‍ ഒരു റഷ്യന്‍ വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7a കോഷിറ്റ്‌സിയ സ്ട്രീറ്റിലെ ഒരു വീടിന് സമീപമാണ് ജെറ്റ് തകര്‍ന്നതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥന്‍ ആന്റണ്‍ ഹെരാഷ്‌ചെങ്കോ പറയുന്നു. നേരത്തെ തലസ്ഥാനത്ത് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുടെ പിന്നാലെയാണ് യുക്രൈനിയന്‍ അവകാശവാദം.
അതേസമയം സൈനികരും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടെ ഇതുവര ആകെ 137 യുക്രൈനികള്‍ മരിച്ചെന്ന് പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു. 316 പേര്‍ക്കാണ് പരുക്കുകള്‍ പറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന്യത്തെ സംഘര്‍ഷ പ്രദേശത്തേക്ക് അയയ്ക്കില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കടുത്ത നീരസം പ്രകടിപ്പിച്ചുകൊണ്ട് വൈകാരികമായാണ് സെലന്‍സ്‌കി പ്രതികരിച്ചത്.