തെരഞ്ഞെടുപ്പിനിടെ ഛത്തീസ്ഗഡിൽ സ്ഫോടനം ; കനത്ത സുരക്ഷ

റായ്പൂര്‍ : ആദ്യഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ഛത്തീസ്ഗഡില്‍ സ്‌ഫോടനം. സുരക്ഷാ സേന ക്യാമ്പ് ചെയ്യുന്നതിനു സമീപത്തായാണ് സ്‌ഫോടനം നടന്നത്.

കമ്മ്യൂണിസ്റ്റ് ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. സംസ്ഥാനത്തെ 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡ്രോണുകള്‍ അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

മാവോയിസ്റ്റ് ഭീഷണിയുള്ള10 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതില്‍ നാല് വരേയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ എട്ട് മുതല്‍ അഞ്ച് വരേയുമാണ് വോട്ടെടുപ്പ്. ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി രമണ്‍ സിംഗ് അടക്കം 190 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.

കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 12 ഉം ബിജെപിക്ക് ആറും സീറ്റുകളാണ് ഇവിടെ നിന്നും ലഭിച്ചത്. വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള് 40 എണ്ണമാണ്.

Top