കൊല്ലം: കളക്‌ട്രേറ്റ് കെട്ടിടസമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിഫ് കോടതി പരിസരത്ത് സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. കോടതി പരിസരത്ത് കാലങ്ങളായി കിടക്കുന്ന തൊഴില്‍ വകുപ്പിന്റെ പഴയ ജീപ്പിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക പരിശോധനയില്‍ ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നതെന്ന് പോലീസിന് വ്യക്തമായതായി റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടക വസ്തു ആരോ മനപൂര്‍വം ജീപ്പില്‍ കൊണ്ടുവച്ചുവെന്നാണ് പോലീസ് നിഗമനം. പൊലീസും ഡോഗ് സ്‌ക്വാര്‍ഡും പ്രദേശത്തെത്തി പരിശോധന നടത്തി വരികയാണ്.