ബെയ്‌റൂട്ട്: അലപ്പോയിലെ വിമതകേന്ദ്രങ്ങളില്‍ റഷ്യ വ്യോമാക്രമണം നടത്തി. കുട്ടികളുള്‍പ്പെടെ 25 ഓളം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘടന അറിയിച്ചു.
ചൊവ്വാഴ്ച കിഴക്കന്‍ അലപ്പോയിലെ വിമതകേന്ദ്രങ്ങളില്‍ നിരവധി തവണ വ്യോമാക്രമണമുണ്ടായതായി സംഘടന പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പാരീസ് സന്ദര്‍ശനം റദ്ദാക്കിയതിനു പിന്നാലെയാണ് ആലപ്പോയില്‍ ആക്രമണം നടന്നിരിക്കുന്നത്.
സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മാത്രമേ പുടിനുമായി കൂടിക്കാഴ്ചയുള്ളുവെന്നും മറ്റു പരിപാടികളില്‍ പങ്കെടുക്കില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ് അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്നാണു സന്ദര്‍ശനത്തില്‍നിന്നു പുടിന്‍ പിന്‍വാങ്ങിയത്.