ഡമാസ്‌കസ്: സിറിയയിലുണ്ടായ സ്‌ഫോടനത്തില്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സിറിയയിലെ ഡിയര്‍ അല്‍സൂറിലാണ് സംഭവം. എന്‍ടിവി, സ്വെസ്ദ ബ്രോഡ്കാസ്റ്റേഴ്‌സ് എന്നീ മാധ്യമ സ്ഥാപനങ്ങളിലെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റതെന്നാണ് സൂചന.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റഷ്യന്‍ പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഭീകരര്‍ സ്ഥാപിച്ച റിമോട്ട് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
വെള്ളിയാഴ്ചയാണ് കിഴക്കന്‍ സിറിയയിലെ ഡെയിര്‍ അല്‍സൂര്‍ നഗരം ഐഎസ് നിയന്ത്രണത്തില്‍ നിന്നു സിറിയന്‍ സൈന്യം മോചിപ്പിച്ചത്. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറേക്കരയിലുള്ള ഈ നഗരത്തിന്റെ പകുതിഭാഗം മൂന്നുവര്‍ഷമായി ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. സഖ്യകക്ഷിസൈനികരുടെ സഹായത്തോടെ മോചിപ്പിച്ച ഡെയിര്‍ അല്‍സൂര്‍ നഗരത്തില്‍ സിറിയന്‍ സൈനികര്‍ പട്രോളിംഗ് നടത്തുകയും തെരുവുകളില്‍നിന്നു കുഴിബോംബുകള്‍ നീക്കംചെയ്യുകയും ചെയ്തിരുന്നു.
ഭീകരരില്‍ നിന്ന് മോചിപ്പിച്ചതിനു പിന്നാലെ ഇവിടെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്.