കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ നാല് സാധാരണക്കാർക്ക് പരുക്കേറ്റു. കാബൂളിന്റെ PD9ലെ ഖാബൽ ബായി മേഖലയിലാണ് സ്ഫോടനം നടന്നത്.
മേഖലയിലൂടെ സഞ്ചരിച്ച വിദേശ സേനയെ ലക്ഷ്യമാക്കിയ സ്ഫോടനമാണ് നടന്നതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം വക്താവ് വ്യക്തമാക്കി. ശക്തമായ സ്ഫോടനമായതിനാൽ സമീപത്തെ ചില വീടുകൾ തകർന്നിട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.