കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖാലാസയില്‍ ചാവേറാക്രമണം. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഖാലാസയിലെ സൈനിക ക്യാമ്പിനു സമീപം ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്.
സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് സലീം പറഞ്ഞു. ഇതു വരെയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ഗാര്‍ഡെസ് നഗത്തിലെ ഷിയാ മോസ്‌കിലുണ്ടായ ചാവേറാക്രമണത്തില്‍ മൂപ്പതിലധികം ആളുകള്‍ മരിച്ചിരുന്നു. ആക്രമണത്തില്‍ 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മോസ്‌കില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവരുടെയിടയിലേയ്ക്ക് ഇടിച്ചു കയറിയ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.