blast at kanjirapally technical school; four students injured

കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. നാലുപേരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റോഡില്‍ നിന്നു കിട്ടിയ കപ്പാസിറ്റര്‍ മാതൃകയിലുള്ള വസ്തു ബാറ്ററിയുമായി ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിനു സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കപ്പാസിറ്ററാണ് പൊട്ടിത്തെറിച്ചത്.

സ്‌കൂള്‍ തുടങ്ങി ആദ്യ പിരിയഡ് കഴിഞ്ഞ് അധ്യാപകന്‍ ക്ലാസില്‍ നിന്നിറങ്ങിയതിനു പിന്നാലെയാണ് വിദ്യാര്‍ഥികള്‍ കപ്പാസിറ്റര്‍ ബാറ്ററിയുമായി ഘടിപ്പിച്ചത്.

കപ്പാസിറ്റര്‍ പൊട്ടിച്ചിതറിപ്പോയതിനാല്‍ എന്താണ് ഇതെന്നു വ്യക്തമായിട്ടില്ല.കുറേ വയറുകള്‍ മാത്രമേ ബാക്കിയായിട്ടുള്ളൂ. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു. ബോംബ് സ്‌ക്വാഡ് സംഘം ഉടന്‍ സ്ഥലത്തെത്തും.

Top