കൊച്ചി: ഐഎസ്എല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കനെതിരെയുള്ള മുന്‍ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീനിന്റെ ആരോപണം തള്ളി പരിശീലകന്‍ ഡേവിഡ് ജെയിംസ്.
താന്‍ താരങ്ങളില്‍ വിശ്വസിക്കുന്നുണ്ടെന്നും, അവര്‍ക്ക് സ്വയം ശ്രദ്ധിക്കാന്‍ അറിയാമെന്നും, അല്ലെങ്കില്‍ കളിക്കാന്‍ കഴിയില്ലെന്നും പരിശീലകന്‍ പറയുന്നു. ക്ലബ്ബിലെ പരസ്പരമുള്ള ആശയവിനിമയം വളരെ നല്ലതാണെന്നും, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഉടനെ തന്നെ സഹതാരങ്ങള്‍ അത് കണ്ടുപിടിക്കുമെന്നും ഡേവിഡ് ചൂണ്ടിക്കാട്ടി.
മദ്യപാന ആരോപണത്തെക്കുറിച്ച് സന്ദേശുമായി സംസാരിച്ചിരുന്നെന്നും, ഒന്നിനെ കുറിച്ചും ആശങ്ക വേണ്ടെന്ന് അവനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, സന്ദേശ് നന്നായി കളിച്ചിരുന്നെന്നും, ഒരു ക്യാപ്റ്റനില്‍ നിന്നും ഞാന്‍ ഇതാണ് പ്രതീക്ഷിക്കുന്നതെന്നും ഡേവിഡ് ജെയിംസ് വ്യക്തമാക്കി.
അതേസമയം താന്‍ മദ്യപാനിയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും അത് വിശ്വസിക്കുമോയെന്നായിരുന്നു ജിങ്കന്റെ പ്രതികരണം. ജിങ്കനെതിരായ റെനെയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു സി കെ വിനീതിന്റെയും മറുപടി.