ഐഎസ്എല്‍: ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് ഗോളിന്റെ തോല്‍വി

മഡ്‌ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ എവേ മാച്ചിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പരാജയം. സ്വന്തം തട്ടകത്തില്‍ പോരിനിറങ്ങിയ എഫ്‌സി ഗോവയ്‌ക്കെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.

കളിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ രണ്ട് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും രണ്ടാം പകുതിയില്‍ അടുത്തടുത്ത മിനിട്ടുകളില്‍ നേടിയ രണ്ട് ഗോളുകളാണ് ഗോവയെ മുന്നിലെത്തിച്ചത്.

ഗോവയ്ക്ക് വേണ്ടി ലാന്‍സറോട്ടെ രണ്ട് ഗോളുകളും കോറോമിനോസിന് മൂന്ന് ഗോളുകളും നേടി. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സിഫ്‌നിയോസും ജാക്കി ചന്ദും ഓരോ ഗോളുകളും നേടി. രണ്ടാം പകുതിയില്‍ ഏഴ് മിനിട്ടുകള്‍ക്കിടയിലാണ് കോറോ ഹാട്രിക് നേടിയത്.

കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട സൂപ്പര്‍ താരം സി കെ വിനീതിന് ഇന്ന് കളിച്ചില്ല. കഴിഞ്ഞ മത്സരങ്ങളില്‍ കുറച്ച് നേരം മാത്രം കളിച്ച ഇയാന്‍ ഹ്യൂമും ഇന്ന് കളിച്ചിരുന്നില്ല. മല്‍സരത്തിന്റെ ആറാം മിനിറ്റില്‍ത്തന്നെ സൂപ്പര്‍താരം ദിമിറ്റര്‍ ബെര്‍ബറ്റോവ് പരുക്കേറ്റ് കയറിയും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

വിജയത്തോടെ നാലു കളികളില്‍നിന്ന് ഒന്‍പതു പോയിന്റുമായി ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. സീസണിലെ ആദ്യ തോല്‍വി വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സാകട്ടെ നാലു കളികളില്‍നിന്ന് നാലു മൂന്നു പോയിന്റുമായി എട്ടാം സ്ഥാനത്തു തുടരുന്നു.

Top