കലൂരില്‍ പുലിയിറങ്ങി; ആവേശത്തോടെ പ്രീതം കോട്ടാലിനെ വരവേറ്റ് ബ്ലാസ്റ്റേഴ്‌സ്

മോഹന്‍ ബഗാന്‍ താരം പ്രീതം കോട്ടാലിനെ ആവേശത്തോടെ വരവേറ്റ് കേരള ബ്ലാസ്റ്റേഴ്സ്. അടുത്ത സീസണില്‍ പ്രീതം ക്ലബ്ബില്‍ ഉണ്ടാവില്ലെന്ന് മോഹന്‍ ബഗാന്‍ ഔദ്യോഗികമായി അറിയിച്ചു. അതേസമയം പ്രീതം കോട്ടാല്‍ ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നതിനായി ഇന്ന് കൊച്ചിയിലെത്തും. സഹല്‍ അബ്ദുള്‍ സമദുമായുള്ള സ്വാപ്പ് ഡീലിലൂടെയാണ് കോട്ടാല്‍ കേരളത്തിലെത്തുന്നത്. കലൂരില്‍ പുലിയിറങ്ങിയിരിക്കുന്നു എന്നാണ് ബ്ലാസ്റ്റേഴ്‌സ് കോടാലിന്റെ വരവിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മോഹന്‍ ബഗാന്‍ കിരീടം ചൂടിയത് പ്രീതം കോട്ടാലിന്റെ നായക മികവിലായിരുന്നു. മോഹന്‍ ബഗാന്‍ ക്യാപ്റ്റന്‍ കോട്ടാല്‍ പ്രതിവര്‍ഷം 2 കോടി രൂപയ്ക്കാണ് ബ്ലാസ്റ്റേഴ്സുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

സഹലിനെ മോഹന്‍ ബഗാന്‍ 90 ലക്ഷം രൂപയുടെ എക്സ്ചേഞ്ച് ഇടപാടില്‍ അഞ്ച് വര്‍ഷത്തേക്ക് ഒപ്പുവച്ചു.അന്താരാഷ്ട്ര ടീമിലെ സഹതാരങ്ങളാണ് കോട്ടാലും സഹലും അടുത്തിടെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും 2023 ലെ സാഫ് ചാമ്പ്യന്‍ഷിപ്പും നേടാന്‍ ഇന്ത്യയെ സഹായിച്ചു.2018 മുതല്‍ മോഹന്‍ ബഗാന്റെ കൂടെയുള്ള 29-കാരനായ കോട്ടാല്‍ രണ്ട് തവണ ക്ലബ്ബില്‍ ഐ-ലീഗ്, ഫെഡറേഷന്‍ കപ്പ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം എന്നിവ ക്ലബ്ബിനൊപ്പം നേടിയിട്ടുണ്ട്.ചിരാഗ് യുണൈറ്റഡിന്റെ യൂത്ത് ടീമില്‍ നിന്നാണ് കോട്ടാലിന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചത്.

Top