ദുബൈ: ലോകത്തിലെ വലിയ ഓഡിയോ ലൈബ്രറിക്ക് ദുബായില്‍ തുടക്കം. അറബ് ലോകത്തെ 70 ലക്ഷം കാഴ്ച പരിമിതിയുള്ളവരെ ലക്ഷ്യമിട്ടാണ് ഓഡിയോ ലൈബ്രറിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറബ് ഓഡിയോ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രചന നിര്‍വഹിച്ച 87 കവിതകളുടെ സമാഹാരമാണ് ചടങ്ങളില്‍ ആദ്യമായി ഓഡിയോ ലൈബ്രറിയിലേക്ക് അപ്ലോഡ് ചെയ്തത്.
ഓഡിയോ ലൈബ്രറി അന്ധ അനുഭവിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.