ഇടുക്കി ഡാമിന്റെ പരിസരങ്ങളില്‍ ബ്ലൂഅലേര്‍ട്ട്; അപകടകരമായ അവസ്ഥയില്‍ ആയിരങ്ങള്‍

തൊടുപുഴ: ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാല്‍ ജലം ഒഴുകേണ്ട ഇടങ്ങളിലും ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളം ഒഴുകി പോകേണ്ട റിവര്‍ ബെഡില്‍ താമസിക്കുന്നവരുടെ പേരു വിവരങ്ങള്‍ നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജലം ഒഴുകിയെത്തിയാല്‍ അപകടകരമായ അവസ്ഥയില്‍ ആയിരം പേരോളം ഉണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രദേശങ്ങളിലെ വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വരുന്ന അഞ്ച് ദിവസങ്ങള്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നും, ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും, പെരിയാറിന്റെ തീരത്തുള്ള ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു, ഡാം തുറന്നാല്‍ ഇവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പിഎച്ച് കുര്യന്‍ വ്യക്തമാക്കി.

Top