തിരുവനന്തപുരം: തിരുവനന്തപുരത്തെ ബ്ലൂ വെയില്‍ ആത്മഹത്യയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.
മനോജിന്റെ മരണത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര, ഐ.ടി സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി.
ഇതിനിടെ ബ്ലു വെയ്‌ലിന്റെ സ്വാധീനത്തില്‍ ആത്മഹത്യ ചെയ്‌തെന്ന് സംശയിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക്കിനെ ഏല്‍പിച്ചതായി എ.ജി മനോജ് ഏബ്രഹാം പറഞ്ഞു.