ജോധ്പുര്‍ : കൈയ്യില്‍ ബ്ലൂവെയില്‍ ചിത്രം വരഞ്ഞ് തടാകത്തില്‍ ചാടി മരിക്കാന്‍ ശ്രമിച്ച 17 കാരിയെ പൊലീസ് രക്ഷപെടുത്തി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.
മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപെടുത്തിയ ശേഷം പൊലീസ് രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയച്ചു. ടാസ്ക് പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പെണ്‍ക്കുട്ടി പൊലീസിനോട് പറഞ്ഞു.
രാത്രി വൈകി പെണ്‍കുട്ടി സ്കൂട്ടറില്‍ തടാകത്തിനടുത്ത് ചുറ്റിത്തിരിയുന്നത് കണ്ടവരാണ് പൊലീസിനെ വിവരം അറിയിച്ചത്. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയത്. ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതോടെ ബന്ധുക്കള്‍ തിരച്ചില്‍ തുടര്‍ന്നിരുന്നു.