ഡിജിറ്റല്‍ ലോകത്തിന്റെ പിടിയിലാണ് ഇന്നത്തെ സമൂഹം. പുത്തന്‍ അറിവുകളിലൂടെ ലൈവായിരിക്കാന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെയേറെ സഹായിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല.
എന്നാല്‍ ചിലപ്പോഴെങ്കിലും ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട്‌ഫോണുകളുടെയും അമിത ഉപയോഗം അപകടങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്.
കഴിഞ്ഞ ഒരു മാസമായി കേരളത്തെ ഉള്‍പ്പടെ ലോകത്താകമാനം ഏറെ ഭീതിപ്പെടുത്തിയ കില്ലര്‍ ഗെയിം ബ്ലൂവെയ്ല്‍ ഇതിലൊന്ന് മാത്രമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ ഏറ്റവും തിരഞ്ഞതും ബ്ലൂവെയ്ല്‍ തന്നെ.
ബ്ലൂ വെയ്ല്‍ ഗെയിമിനെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ചുകളില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. ഇന്ത്യയിലെ നഗരങ്ങളില്‍ ഒന്നാമത് കൊല്‍ക്കത്തയാണ്.
ലോകത്തെ 10 നഗരങ്ങളിലും കൊല്‍ക്കത്ത തന്നെയാണ് ഒന്നാമത് എന്നതാണ് അതിശയിപ്പിക്കുന്ന റിപ്പോര്‍ട്ട്. ബെംഗളൂരു ആറാം സ്ഥാനത്താണ്.
എന്നാല്‍ കേരളത്തിലെ നഗരങ്ങള്‍ ഈ പട്ടികയില്‍ ഇല്ലെന്നതു ശ്രദ്ധേയമാണ്.
ഗുവാഹത്തി, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി, ഹൗറ, സാന്‍ അന്റോണിയോ, നെയ്‌റോബി, പാരിസ് എന്നിവയാണ് മറ്റു നഗരങ്ങള്‍.
‘blue whale challenge game’, ‘the whale game’, `blue whale game download’, `blue whale apk’, `blue whale suicide challenge’ എന്നിവയാണ് പ്രധാനമായും സെര്‍ച്ച് ചെയ്യുന്നത്.