X5,X6 എം സ്‌പോര്‍ട് സ്‌പെഷ്യല്‍ എഡിഷനുമായി ബിഎംഡബ്ല്യു വരുന്നു

വിപണിയിലെ മത്സര രംഗത്തേക്ക് പുത്തന്‍ എഡിഷനുമായി വരുകയാണ് ബിഎംഡബ്ല്യു.

പുതിയ X5 സ്‌പെഷ്യല്‍ എഡിഷന്‍, X6 എം സ്‌പോര്‍ട് എഡിഷനുകള്‍ ഡിസംബര്‍ മാസത്തോടെ പുറത്തിറങ്ങും. യൂറോപ്യന്‍ വിപണിയിലാണ് പുതിയ പതിപ്പുകള്‍ ആദ്യം എത്തുക.

ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും, ദക്കോട്ട ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും പുതിയ മോഡലിന്റെ സവിശേഷതകളാണ്.

ഡാര്‍ക്ക്,ഗ്രെയ്,ബ്ലാക് എന്നീ നിറങ്ങളില്‍ X5 സ്‌പെഷ്യല്‍ എഡിഷന്‍ ലഭിക്കും. കൂടാതെ ബിഎംഡബ്ല്യുവിന്റെ എക്‌സ്‌ക്ലൂസീവ് മെറീനോ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും ഓപ്ഷനലായി ഉപഭോക്താക്കള്‍ക്ക് നേടാം.

അഞ്ച് വ്യത്യസ്ത നിറഭേദങ്ങളില്‍ മെറീനോ അപ്‌ഹോള്‍സ്റ്ററി ലഭിക്കും.

സണ്‍ പ്രൊട്ടക്ഷന്‍ ഗ്ലാസ്, മള്‍ട്ടി ഫംങ്ഷന്‍ ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേ ഉള്‍പ്പെടുന്ന പുതിയ X5 സ്‌പെഷ്യല്‍ എഡിഷന്‍ പാക്കേജാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്.

എക്‌സ്‌ക്ലൂസീവ് ലോങ്ങ് ബീച്ച്, ബ്ലൂ, മെറ്റാലിക് കളര്‍ ഓപ്ഷനാണ് എം സ്‌പോര്‍ട് ഒരുക്കുന്ന X6 സ്‌പെഷ്യല്‍ എഡിഷന്റെപ്രത്യേകത.അതേസമയം നിലവിലുള്ള കാര്‍ബണ്‍ ബ്ലാക്, മിനറല്‍ വൈറ്റ് കളര്‍ ഓപ്ഷനുകളും പുതിയ പാക്കേജില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

20 ഇഞ്ച് എം ലൈറ്റ് അലോയ് വീലുകള്‍ മോഡലുകളുടെ പ്രത്യേകതയാണ്.

Top