കൊച്ചി: ഏപ്രില്‍ രണ്ടിന് നടക്കുന്ന 24 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് പങ്കെടുക്കില്ല. പണിമുടക്കില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സംഘടനയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.
സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകളാണ് ഏപ്രില്‍ രണ്ടിന് 24 മണിക്കൂര്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് അര്‍ധരാത്രി മുതല്‍ രണ്ടിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു തുടങ്ങിയ 16 തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.