ബിഎംഡബ്ല്യു 6 സീരീസ് പെട്രോളില്‍ പുതിയ 630i ലക്ഷ്വറി ലൈന്‍ വകഭേദത്തെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. 61.80 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു 630i ലക്ഷ്വറി ലൈന്‍ സെഡാന്റെ എക്സ്ഷോറൂം വില. ജൂലായ് മുതല്‍ സീരീസ് ഗ്രാന്‍ ടൂറിസ്മോ ലക്ഷ്വറി ലൈന്‍ വകഭേദം വിപണിയില്‍ ലഭ്യമാകും.
ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയാണ് 6 സീരീസ് ജിടിക്ക് ഒരുക്കിയിരിക്കുന്നത്. പുറംമോടിയില്‍ അങ്ങിങ്ങായുള്ള ക്രോം അലങ്കാരങ്ങള്‍ ലക്ഷ്വറി ലൈനിന്റെ മാത്രം പ്രത്യേകതയാണ്. മള്‍ട്ടി ഫംങ്ഷന്‍ ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേ, ടച്ച് കണ്‍ട്രോള്‍, ബിഎംഡബ്ല്യു ആപ്പ് കണക്ടിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് എന്നിങ്ങനെ നീളും അകത്തളത്തിലെ മറ്റു ഫീച്ചറുകള്‍.
ആറു എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ബ്രേക്ക് അസിസ്റ്റ്, ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, റണ്‍ ഫ്ളാറ്റ് ടയറുകള്‍, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയെല്ലാം കാറില്‍ സുരക്ഷ നല്‍കും.
2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ബിഎംഡബ്ല്യു 6 സീരീസ് GT ഒരുങ്ങുന്നത്. എഞ്ചിന് 258 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 6.3 സെക്കന്‍ഡുകള്‍ മതി.