BMW allegedly driven by Rajasthan MLA’s son crushes three people to death

ജയ്പൂര്‍: രാജസ്ഥാനില്‍ എംഎല്‍എയുടെ മകന്‍ ഓടിച്ച ബിഎംഡബ്ല്യു കാര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ നന്ദകിഷോര്‍ മെഹ്‌റായിയുടെ മകന്‍ സിദ്ധാര്‍ത്ഥ് മെഹ്‌റായി ഓടിച്ച കാറിടിച്ചാണ് അപകടം.

റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയിലും പോലീസ് വാനിലും കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ നാല്‌പേര്‍ പൊലീസുകാരാണ്.

നിയന്ത്രണം വിട്ട കാര്‍ ആദ്യം പൊലീസില്‍ വാനിലും തടുര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം സിദ്ധാര്‍ത്ഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനം ഓടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സിദ്ധാര്‍ത്ഥിന്റെ രക്തം പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

അതേസമയം സംഭവത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നും തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

Top