പുതിയ ബിഎംഡബ്ല്യു G310 ബൈക്കുകള്‍ ജൂലായ് 18 ന് വിപണിയില്‍ എത്തും. G310 R, G310 GS മോഡലുകളുടെ പ്രീ-ബുക്കിംഗ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ ആരംഭിച്ചു. ബുക്കിംഗ് തുക അമ്പതിനായിരം രൂപയാണ്. G310 R, G310 GS ബൈക്കുകളുടെ ഏറ്റവും പുതിയ ‘2019’ പതിപ്പാണ് ഇന്ത്യയില്‍ വില്‍പനയ്ക്ക് വരിക.
പുതിയ റേസിംഗ് റെഡ് നിറം 2019 ബിഎംഡബ്ല്യു G310 R മോഡലിന്റെ മുഖ്യവിശേഷമായി മാറും. റേസിംഗ് റെഡിന് പുറമെ പുതിയ HP മോട്ടോര്‍സ്പോര്‍ട് നിറവും G310 മോഡലുകളില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിഗ്‌നേച്ചര്‍ സ്ട്രാറ്റോ ബ്ലൂ മെറ്റാലിക് നിറം പുതിയ G310 ബൈക്കുകളില്‍ ലഭ്യമാകില്ല. എന്നാല്‍ നിലവിലുള്ള കോസ്മിക് ബ്ലാക് നിറം ബൈക്കുകളില്‍ തുടരും.
ബിഎംഡബ്ല്യുവും ടിവിഎസും സംയുക്തമായി വികസിപ്പിച്ച 313 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഇരു മോഡലുകളിലും തുടിക്കും. ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. 30 കിലോമീറ്റര്‍ ഇന്ധനക്ഷമത എഞ്ചിന്‍ കാഴ്ചവെക്കുമെന്നാണ് വിവരം. ഇരു ബൈക്കുകളും 144 കിലോമീറ്റര്‍ വേഗം പരമാവധി രേഖപ്പെടുത്തും.