ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് പുറത്തിറക്കുന്ന ഏറ്റവും ചെറിയ ബൈക്കുകളായ G310 R, G310 GS ന് പുതിയ നിറഭേദങ്ങള്‍ അവതരിപ്പിച്ചു. ഇനി മുതല്‍ കോസ്മിക് ബ്ലാക്ക് നിറത്തിലും നെയ്ക്കഡ് G310 R അണിനിരക്കും. സ്ട്രാറ്റൊ ബ്ലൂ മെറ്റാലിക് നിറമാണ് G310 GS -ല്‍ പുതുതായി എത്തുന്നത്. നിലവില്‍ 2.99 ലക്ഷം രൂപയാണ് G310 R -ന് ഷോറൂം വില. G310 GS വില്‍പ്പനയ്ക്ക് വരുന്നത് 3.49 ലക്ഷം രൂപയ്ക്കും.
പുതിയ നിറം ലഭിച്ചതൊഴിച്ചാല്‍ മറ്റു കാര്യമായ പരിഷ്‌കാരങ്ങളൊന്നും G310 R -ന് സംഭവിക്കുന്നില്ല. മറുഭാഗത്ത് G310 GS -ലും ഏറെക്കുറെ ചിത്രമിതുതന്നെ. ലിക്വിഡ് കൂളിങ് ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ 313 സിസി എഞ്ചിനാണ് ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകളില്‍ തുടിക്കുന്നത്.
എഞ്ചിന്‍ 34 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ആറു സ്പീഡാണ് ബൈക്കുകളിലെ ഗിയര്‍ബോക്സ്. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, ഇരട്ട ചാനല്‍ എബിഎസ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ നീളും G310 ബൈക്കുകളുടെ വിശേഷങ്ങള്‍.