ബിഎംഡബ്ല്യു ഇന്ത്യ ഗ്രൂപ്പിന്റെ പ്രസിഡന്റും സിഇഒയുമായ രുദ്രതേജ് സിങ്ങ് അന്തരിച്ചു

ന്യൂഡല്‍ഹി: ബിഎംഡബ്ല്യു ഇന്ത്യ ഗ്രൂപ്പിന്റെ പ്രസിഡന്റും സിഇഒയുമായ രുദ്രതേജ് സിങ്ങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ബിഎംഡബ്ല്യു ഇന്ത്യയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു റൂഡി എന്നറിയപ്പെട്ടിരുന്ന രുദ്രതേജ്.

വാഹന വ്യവസായ മേഖലയിലും മറ്റ് ബിസിനസ് സംരംഭങ്ങളിലുമായി 25 വര്‍ഷത്തെ പരിചയവുമായാണ് രൂദ്രതേജ് സിങ്ങ് ബിഎംഡബ്ല്യുവില്‍ എത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഗ്ലോബല്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന്
2019 ഓഗസ്റ്റ് ഒന്നിനാണ് രുദ്രതേജ് സിങ്ങ് ബിഎംഡബ്ല്യു ഇന്ത്യയുടെ മേധാവിയായി സ്ഥാനമേറ്റത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബുരുദവും ഗാസിയാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ ശേഷം എഫ്എംസിജി മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത്. യൂണിലിവര്‍ കമ്പനിയുടെ ഭാഗമായി ഇന്ത്യയിലും വിദേശത്തും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രുദ്രതേജ് സിങ്ങിന്റെ നിര്യാണത്തില്‍ കമ്പനി അനുശോചനം അറിയിച്ചു.

Top