ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈയിലെ പ്ലാന്റ് ഇന്ന് 15 വര്‍ഷം പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി ബിഎംഡബ്ല്യു ഇന്ത്യ അറിയിച്ചതായി കാര്‍വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 2007 മാര്‍ച്ച് 29 ന് ആണ് ഈ പ്ലാന്റില്‍ കമ്പനി അതിന്റെ ആദ്യ മോഡല്‍ നിര്‍മ്മിച്ചത്. ബിഎംഡബ്ല്യു 3 സീരീസ് ആയിരുന്നു ഈ ആദ്യ മോഡല്‍ . അടുത്തിടെ, കാര്‍ നിര്‍മ്മാതാവ് അതിന്റെ അസംബ്ലി ലൈനില്‍ നിന്ന് 1,00,000-ാമത്തെ യൂണിറ്റ് പുറത്തിറക്കി, അത് ബിഎംഡബ്ല്യു ഇന്‍ഡിവിഡ്വല്‍ 740Li M സ്പോര്‍ട് എഡിഷനായിരുന്നു.
ഈ സന്തോഷകരമായ മുഹൂര്‍ത്തത്തില്‍ ചെന്നൈ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിലെ ടീമിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു. ഏറ്റവും പുതിയ, ഏറ്റവും അഭിലഷണീയമായ ബിഎംഡബ്ല്യു, മിനി ഉല്‍പ്പന്നങ്ങളുടെ ആവശ്യം നിറവേറ്റുന്നതില്‍ ഈ പ്ലാന്റ് ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ ‘മെയ്ഡ്-ഇന്‍-ഇന്ത്യ’ കാറുകളുടെ സമാനതകളില്ലാത്ത ഗുണമേന്മ, കുറ്റമറ്റ കാര്യക്ഷമത തുടങ്ങിയവ പ്ലാന്റിന്റെ പ്രധാന ശക്തികളാണ്. വാഹന വ്യവസായത്തിലെ സുസ്ഥിരമായ നിര്‍മ്മാണ രീതികളില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റ് ചെന്നൈ ഏറ്റെടുത്തിരിക്കുന്ന മുന്‍നിര പങ്കിലും ഞങ്ങള്‍ അഭിമാനിക്കുന്നു..’ വിക്രം പവാഹ വ്യക്തമാക്കിയതായും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.