പ്രീമിയം മാക്‌സി സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതുസംബന്ധിച്ച് ഈ വര്‍ഷം ആദ്യം കമ്പനി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യത്തെ ശരിയായ മാക്‌സി സ്‌കൂട്ടര്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎംഡബ്ല്യു സ്‌കൂട്ടറിനായുള്ള ബുക്കിംഗും ഇപ്പോള്‍ ലഭ്യമാണ്.
ഏകദേശം 100 ഉപഭോക്താക്കള്‍ വാഹനം ബുക്ക് ചെയ്തിട്ടുണ്ടെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഎംഡബ്ല്യുവിന് നിലവില്‍ രണ്ട് മിഡ് ഡിസ്പ്ലേസ്മെന്റ് മാക്‌സി സ്‌കൂട്ടറുകള്‍ ഉണ്ട്. എന്നാല്‍ രണ്ടാമത്തേത് മാത്രമേ ഇന്ത്യയില്‍ ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
സി 400 ജിടി എന്നാണ് മോഡലിന്റെ പേര്. ആഗോളതലത്തില്‍ നേരത്തെ ശ്രദ്ധേയനാണ് ഈ മാക്‌സി സ്‌കൂട്ടര്‍. 350 സിസി എഞ്ചിനുമായാണ് സി 400 ജിടി വരുന്നത്. ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ 350 സിസി എഞ്ചിന് പുതിയ ‘ഇ-ഗ്യാസ്’ സംവിധാനവും നല്‍കിയിട്ടുണ്ട്.
അപ്ഡേറ്റ് ചെയ്ത ത്രോട്ടില്‍-ബൈ-വയര്‍ സിസ്റ്റമാണ് ‘ഇ-ഗ്യാസ്’. പരിഷ്‌കരിച്ച എഞ്ചിന്‍ മാനേജുമെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. പുതിയ കാറ്റലിറ്റിക് കണ്‍വെര്‍ട്ടറിനൊപ്പം ഓക്‌സിജന്‍ സെന്‍സറും പരിഷ്‌കരിച്ച സിലിണ്ടര്‍ ഹെഡും എക്‌സോസ്റ്റ് സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സ്‌കൂട്ടറിനെ യൂറോ വി എമിഷന്‍ മാനദണ്ഡങ്ങളിലേക്ക് ഉയര്‍ത്തുന്നു.
7,500 ആര്‍പിഎമ്മില്‍ 33.5 ബിഎച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 35 എന്‍എം ടോര്‍ക്കും വാഹനത്തിന് ലഭിക്കും. രണ്ട് സ്‌കൂട്ടറുകളിലെയും സിവിടി ഗിയര്‍ബോക്‌സ് അപ്ഡേറ്റുചെയ്തു. പുതിയ ക്ലച്ച് സ്പ്രിംഗുകള്‍ മികച്ച ത്രോട്ടില്‍ പ്രതികരണത്തോടൊപ്പം സുഗമമായ പവര്‍ ഡെലിവറിക്കും കാരണമാകും.
ബിഎംഡബ്ല്യു സി 400 ജിടിയുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളില്‍ ഒരു ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (എഎസ്സി) സിസ്റ്റവും ഉള്‍പ്പെടുന്നു. 139 കിലോമീറ്ററാണ് രണ്ട് ബിഎംഡബ്ല്യു സ്‌കൂട്ടറുകളുടെയും ടോപ്പ് സ്പീഡ്.
സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍ C 400 GT ഷാര്‍പ്പ്, മസ്‌ക്കുലര്‍ രൂപകല്‍പ്പനയാണ് അവതരിപ്പിക്കുന്നത്. അതില്‍ ആപ്രോണ്‍ ഘടിപ്പിച്ച ഹെഡ്ലൈറ്റ്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ ഫുട്ബോര്‍ഡ്, സ്റ്റെപ്പ്-അപ്പ് സാഡില്‍, സ്പോര്‍ട്ടി പില്യണ്‍ ഗ്രാബ്-റെയിലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.