ഇന്ത്യയിൽ പുതിയ മോട്ടോര്‍സൈക്കിളുകളെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

bmw_wallpaper_002

ന്ത്യയിൽ പുതിയ ബൈക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു.

നവംബര്‍ 24, 24 തിയ്യതികളില്‍ ഗോവയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് 2017 ലാണ് ബിഎംഡബ്ല്യു K 1600B, ബിഎംഡബ്ല്യു R നയന്‍ടി റേസര്‍ എന്നി മോട്ടോര്‍സൈക്കിളുകളെ അവതരിപ്പിക്കുന്നത്.

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഔദ്യോഗിക ഇന്ത്യന്‍ വരവാണ് ഇന്ത്യ ബൈക്ക് വീക്കില്‍ കുറിക്കപ്പെടുക.

വിന്‍ഡ്‌സ്‌ക്രീനും അഗ്രസീവ് റിയറുമാണ് മോട്ടോര്‍സൈക്കിളിന്റെ പ്രധാന വിശേഷങ്ങള്‍.

23-1511428025-22-1511349304-bmw-k-1600-b-and-r-nine-t-racer-india-launch-at-india-bike-week12

പുതുക്കിയ ഫെയറിംഗും, വിന്‍ഡ് ഡിഫ്‌ളക്ടറുകളും മോട്ടോര്‍സൈക്കിളിന് നൽകിയിട്ടുണ്ട്.

1,649 സിസി, ഇന്‍ലൈന്‍-സിക്‌സ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് K 1600B യുടെ കരുത്ത്. 7,750 rpm ല്‍ 157 bhp കരുത്തും 5,250 rpm ല്‍ 175 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുക.

ഓട്ടോമാറ്റിക് ഡാമ്പിങ്ങോട് കൂടിയ ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍ മോട്ടോര്‍സൈക്കിളിന് ലഭിക്കും.

മികച്ച റൈഡിംഗിന് വേണ്ടി ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ, ബിഎംഡബ്ല്യു ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, മൂന്ന് റൈഡിംഗ് മോഡുകള്‍ എന്നിവയും K 1600B യില്‍ ഉണ്ട്.

23-1511428067-22-1511349330-bmw-k-1600-b-and-r-nine-t-racer-india-launch-at-india-bike-week4

ക്ലാസിക് ഹാഫ് ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ് ബിഎംഡബ്ല്യു R നയന്‍ടി റേസര്‍. ക്ലിപ്-ഓമ് ഹാന്‍ഡില്‍ബാറുകള്‍, റിയര്‍-സെറ്റ് ഫൂട്ട്‌പെഗുകള്‍, ക്ലാസിക് വയര്‍-സ്‌പോക്ക് റിമ്മുകള്‍, ട്വിന്‍-പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളുന്നതാണ് R നയന്‍ടി റേസറിന്റെ സവിശേഷതകൾ.

7,750 rpm ല്‍ 108 bhp കരുത്തും 6,000 rpm ല്‍ 116 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1,170 സിസി എഞ്ചിനാണ് R നയന്‍ടി റേസറിന്റെ പവര്‍ഹൗസ്.

എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്ന മോട്ടോര്‍സൈക്കിളില്‍ ഓട്ടോമാറ്റിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ ഓപ്ഷനലായി ലഭ്യമാകും.

Top