X5 ഫെയ്ലിഫ്റ്റ് എസ്യുവി ഇന്ത്യയില്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ന്ത്യയില്‍ ആഡംബര വാഹനങ്ങളിലൊന്നായ ബിഎംഡബ്ല്യുയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന X5 ഫെയ്ലിഫ്റ്റ് എസ്യുവി ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 93.90 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് മുഖം മിനുക്കിയെത്തുന്ന സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. M സ്പോര്‍ട്ട്, X ലൈന്‍ ട്രിമ്മുകള്‍ക്കൊപ്പം X5 ഫെയ്ലിഫ്റ്റ് സ്വന്തമാക്കാനും അവസരമുണ്ട്.

മുന്‍ഗാമിയേക്കാള്‍ കിടിലന്‍ പരിഷ്‌ക്കാരങ്ങളുമായാണ് എസ്യുവിയുടെ ഇത്തവണത്തെ വരവ്. ഡിസൈനില്‍ കാര്യമായ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും അങ്ങിങ്ങായി മുഖംമിനുക്കുകയാണ് ചെയ്തിരിക്കുന്നത്. xDrive 40i xLine പതിപ്പിന് 93.90 ലക്ഷം, xDrive 30d xLine മോഡലിന് 95.90 ലക്ഷം, xDrive 40i M Sport വേരിയന്റിന് 1.05 കോടി രൂപ, xDrive 30d M Sport ടോപ്പ് എന്‍ഡിന് 1.07 കോടി രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

X5 ഫെയ്സ്ലിഫ്റ്റിന് ഓപ്ഷണല്‍ ഇല്യൂമിനേറ്റഡ് ഗ്രില്ലുള്ള റീപ്രൊഫൈല്‍ ചെയ്ത ഫ്രണ്ട് ബമ്ബര്‍ ലഭിക്കുന്നു. പുതിയ ആരോ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പുതുക്കിയ എല്‍ഇഡി ഹെഡ്ലാമ്ബുകളോടെയാണ് എത്തുന്നത്. പുതിയ ഡിസൈനുള്ള 21 ഇഞ്ച് അലോയ് വീലുകളാണ് ലക്ഷ്വറി എസ്യുവിക്ക് നല്‍കിയിരിക്കുന്നത്. പിന്‍ഭാഗത്തും, X5 ഫെയ്സ്ലിഫ്റ്റിലെ ഒരേയൊരു മാറ്റം പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍-ലൈറ്റുകള്‍ മാത്രമാണ്. X ആകൃതിയിലുള്ള ഗ്രാഫിക്സാണ് ഇതിലെ ഹൈലൈറ്റ്. X5 ഫെയ്സ്ലിഫ്റ്റിനുള്ളിലെ ഏറ്റവും വലിയ മാറ്റം 14.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍ക്കൊള്ളുന്ന പുതിയ ഇരട്ട സ്‌ക്രീന്‍ പാനലാണ്. ബിഎംഡബ്ല്യുവിന്റെ iDrive 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

എസ്യുവിയുടെ X ലൈന്‍ ട്രിമ്മുകള്‍ക്ക് ഹീറ്റിംഗ് ഫംഗ്ഷനോടുകൂടിയ സ്പോര്‍ട് സീറ്റുകള്‍ ലഭിക്കും. അതേസമയം M സ്പോര്‍ട്ടിന് വെന്റിലേഷനോടുകൂടിയ കംഫര്‍ട്ട് സീറ്റുകളാണ് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, അറ്റന്റീവ്‌നസ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറയുള്ള പാര്‍ക്കിംഗ് അസിസ്റ്റ്, റിവേഴ്‌സ് അസിസ്റ്റ്, സ്മാര്‍ട്ട്‌ഫോണ്‍ വഴിയുള്ള റിമോട്ട് പാര്‍ക്കിംഗ്, ഡ്രൈവ് റെക്കോര്‍ഡിംഗ് എന്നിവ ഉള്‍പ്പെടുന്ന ഡ്രൈവര്‍ സഹായ സംവിധാനങ്ങളും ബിഎംഡബ്ല്യു X5 ഫെയ്സ്ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു.

കാറിന്റെ മറ്റ് സുരക്ഷാ ഫീച്ചറുകളില്‍ ആറ് എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും അതിലേറെയും സവിശേഷതകളാണ് ഉള്‍പ്പെടുന്നത്. X5 ഫെയ്സ്ലിഫ്റ്റ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെ ലഭ്യമാകും, രണ്ടിനും 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുമെന്നത് കാര്യക്ഷമത വര്‍ധിപ്പിക്കുന്ന കാര്യമാണ്. 3.0 ലിറ്റര്‍, സ്ട്രെയിറ്റ്-ആറ് പെട്രോള്‍ എഞ്ചിന് 381 bhp കരുത്തില്‍ പരമാവധി 520 Nm torque ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്.

മറുവശത്ത് 3.0 ലിറ്റര്‍, സ്ട്രെയിറ്റ്-ആറ് ഡീസല്‍ എഞ്ചിന്‍ ഡീസല്‍ എഞ്ചിന് 286 bhp പവറില്‍ 650 Nm torque വരെ നല്‍കാനാവും. രണ്ട് എഞ്ചിനുകളിലും 12 bhp, 200 Nm torque അധികമായി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കും. പെട്രോള്‍ എഞ്ചിന് 5.4 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം ഡീസലിന് ഇതേ വേഗത കൈവരിക്കാന്‍ ഏകദേശം 6.1 സെക്കന്‍ഡിനുള്ളില്‍ ഇതേ വേഗതയിലെത്താനാവും. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് യഥാക്രമം 250 kph, 233 kph എന്നിങ്ങനെയാണ് ഉയര്‍ന്ന വേഗത. ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സ് GLE, ഔഡി Q5, വോള്‍വോ XC90, ജാഗ്വര്‍ F-പേസ്, ലാന്‍ഡ് റോവര്‍ ഡിസ്‌ക്കവറി എന്നിവയുമായാണ് ബിഎംഡബ്ല്യു X5 മാറ്റുരയ്ക്കുന്നത്.

Top