ജര്‍മന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ബി എം ഡബ്ല്യു മോട്ടോറാഡ് അടുത്ത മാസം ഇന്ത്യയിലെത്തും.
തുടക്കത്തില്‍ അഞ്ചു നഗരങ്ങളിലായി പ്രവര്‍ത്തനമാരംഭിക്കുന്ന ബി എം ഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ ആദ്യഘട്ടത്തില്‍ പ്രീമിയം മോട്ടോര്‍ സൈക്കിളുകളാവും പുറത്തിറക്കുക.
ബൈക്ക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബി എം ഡബ്ല്യു ജി 310 ആര്‍’ എത്താന്‍ വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ടി വരും.
വില്‍പ്പനയ്ക്കും വില്‍പ്പനാന്തര സേവനത്തിനുമൊക്കെ ഔദ്യോഗിക പരിവേഷം കൈവരുന്നതോടെ കമ്പനി നേരിട്ടു ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കുമ്പോള്‍ വിലയിലും നേരിയ കുറവ് പ്രതീക്ഷിക്കാം.
ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണു ബി എം ഡബ്ല്യു മോട്ടോറാഡ് പ്രഖ്യാപിച്ചത്.
‘ബി എം ഡബ്ല്യു എസ് 1000 ആര്‍ ആര്‍’, ‘എസ് 1000 ആര്‍’, ‘ആര്‍ 1200’, ‘കെ 1600’, ‘ആര്‍ നയന്‍ ടി’ തുടങ്ങിയവയൊക്കെ ഇന്ത്യന്‍ നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ.