ബിഎംഡബ്ല്യു S 1000 XR അഡ്വഞ്ചര്‍ സ്‌പോര്‍ട്സ് ടൂററിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

S 1000 XR അഡ്വഞ്ചര്‍ സ്‌പോര്‍ട്സ് ടൂററിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ലിറ്റര്‍ ക്ലാസ് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ടൂറര്‍ മോഡലിന് ഇന്ത്യന്‍ വിപണിയില്‍ 20,90,000 രൂപയാണ് എക്‌സ്‌ഷോറൂം വില. നവീകരിച്ചെത്തുന്ന പാലറ്റില്‍ ലൈറ്റ് വൈറ്റ് നോണ്‍-മെറ്റാലിക് കളര്‍ റേസിംഗ് ബ്ലൂ മെറ്റാലിക്, റേസിംഗ് റെഡ് നോണ്‍-മെറ്റാലിക് പെയിന്റ് എന്നിവ ഉള്‍പ്പെടും. ഐസ് ഗ്രേ, റേസിംഗ് റെഡ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് നമ്മുടെ വിപണിയില്‍ ബൈക്ക് ലഭ്യമാകുന്നത്.

2021 S 1000 XR ന് ടൈറ്റാനിയം സ്‌പോര്‍ട്‌സ് സൈലന്‍സര്‍, M എന്‍ഡുറന്‍സ് ചെയിന്‍, സ്‌പോര്‍ട്‌സ് വിന്‍ഡ്ഷീല്‍ഡ്, ലാപ് ടൈമറിനൊപ്പം അധിക കോര്‍ സ്‌ക്രീന്‍ എന്നിവ ഓപ്ഷണല്‍ എക്‌സ്ട്രാ ആക്‌സസറികളായി ലഭിക്കും. മോട്ടോര്‍ സൈക്കിള്‍ നിറത്തില്‍ ടാങ്ക് കവറും കാര്‍ഡ് പോക്കറ്റും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നതും സ്വാഗതാര്‍ഹമാണ്. വിപുലീകരിച്ച ഉള്ളടക്കമുള്ള ടൂര്‍ പാക്കേജ് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, 30 ലിറ്റര്‍, 49 ലിറ്റര്‍ ടോപ്പ് കേസ് എന്നിവയ്ക്കുള്ള സംയോജിത ഹോള്‍ഡറുള്ള പുതിയ ലഗേജ് റാക്ക് എന്നിവയും അവതരിപ്പിക്കും.

കൂടാതെ M ഡിവിഷന്‍ M മില്ലഡ് പാര്‍ട്‌സ് പാക്കേജ്, എം ഫോള്‍ഡിംഗ് ബ്രേക്ക് ലിവര്‍, M ഫോള്‍ഡിംഗ് ക്ലച്ച് ലിവര്‍, M എഞ്ചിന്‍ പ്രൊട്ടക്ടര്‍ ഇടത്, M റൈഡര്‍ ഫുട്റെസ്റ്റുകള്‍, M പില്യണ്‍ പാസഞ്ചര്‍ ഫുട്റെസ്റ്റുകള്‍ എന്നിവയും കമ്പനി മോട്ടോര്‍ സൈക്കിളിലേക്ക് ചേര്‍ക്കും. ആറ്-ആക്‌സിസ് IMU, കോര്‍ണറിംഗ് എബിഎസ്, ലീനിയര്‍ സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, ബൈ ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍, ഹില്‍ അസിസ്റ്റ്, വീലി കണ്‍ട്രോള്‍ തുടങ്ങി നിരവധി സവിശേഷതകള്‍ പ്രീമിയം ബൈക്കില്‍ ഇടംപിടിക്കുന്നു.

Top