ബിഎംഡബ്ല്യു ഐ4 ഇലക്ട്രിക് സെഡാന്‍ പുറത്തിറക്കി

ര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഐ4 ഇലക്ട്രിക് സെഡാന്‍ അനാവരണം ചെയ്‍തു. ഈ വാഹനത്തിന് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 590 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

നീല അതിരുകള്‍ സഹിതം സവിശേഷ കിഡ്‌നി ഗ്രില്‍ കാണാം. ആന്തരിക ദഹന എന്‍ജിനു പകരം പ്യുര്‍ ഇലക്ട്രിക് പവര്‍ ട്രെയ്ന്‍ ഉപയോഗിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ഡോറുകളുടെ താഴെ നീളത്തില്‍ കാണുന്ന നീല ബോര്‍ഡര്‍. കാറിന്റെ അകം, ബാറ്ററി എന്നിവ സംബന്ധിച്ച് കമ്പനി കൃത്യമായ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ അനുസരിച്ച്, ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 590 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഇലക്ട്രിക് മോട്ടോര്‍ 523 ബിഎച്ച്പി കരുത്ത് പരമാവധി ഉല്‍പ്പാദിപ്പിക്കും.

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ നാല് സെക്കന്‍ഡ് മതി. ബിഎംഡബ്ല്യു ഐ4 ഇലക്ട്രിക് സെഡാന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ആഴ്ച്ചകളില്‍ പുറത്തുവിടുമെന്നാണ് പ്രക്ഷിക്കുന്നത്. വിപണിയിലെത്തിയാല്‍, ടെസ്‌ല മോഡല്‍ 3 ആയിരിക്കും എതിരാളി.

Top