ബിഎംഡബ്ല്യു X7 എസ്യുവിയുടെ ഡാര്‍ക്ക് ഷാഡോ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ പുറത്തിറക്കി. പരിമിത പതിപ്പായ X7 -ന്റെ 500 യൂണിറ്റുകള്‍ മാത്രമാണ് ലോകമെമ്പാടും വില്‍പ്പനയ്ക്ക് എത്തുന്നത്. X7 ഡാര്‍ക്ക് ഷാഡോ പതിപ്പിനുള്ള വിലകള്‍ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
2020 ഓഗസ്റ്റ് മുതല്‍ സ്പാര്‍ട്ടന്‍ബര്‍ഗ് യുഎസ്എയിലെ ബിഎംഡബ്ല്യു പ്ലാന്റില്‍ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
X7 ഡാര്‍ക്ക് ഷാഡോ പതിപ്പിന്റെ പ്രത്യേകത ബിഎംഡബ്ല്യു ഇനഡിവിഡുലില്‍ നിന്നുള്ള ഫ്രോസണ്‍ ആര്‍ട്ടിക് ഗ്രേ മെറ്റാലിക് പെയിന്റ് സ്‌കീം ആയിരിക്കും, ഇത് ബ്രാന്‍ഡിന്റെ ഉയര്‍ന്ന തലത്തിലുള്ള പെര്‍സണലൈസേഷന്‍ പ്രോഗ്രാമാണ്. ഇതാദ്യമായാണ് ബിഎംഡബ്ല്യു തങ്ങളുടെ ഏതെങ്കിലും എസ്യുവികളില്‍ കസ്റ്റമൈസേഷന്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്.
പുതിയ പെയിന്റ് സ്‌കീമിനൊപ്പം, B, C നിരകളുടെ കവറുകളും എക്സ്റ്റീരിയര്‍ മിറര്‍ ബേസുകളും ഹൈ ഗ്ലോസ് ഷാഡോ ലൈന്‍ ഫിനിഷില്‍ ഒരുക്കിയിരിക്കുന്നു. ആറ് സീറ്റ് അല്ലെങ്കില്‍ ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ X7 ഡാര്‍ക്ക് ഷാഡോ പതിപ്പ് ലഭ്യമാണ്. അകത്ത് പല ഘടകങ്ങളും M-സ്‌പോര്‍ട് പാക്കേജില്‍ നിന്ന് കടമെടുത്ത ബിറ്റുകള്‍ ഫീച്ചര്‍ ചെയ്യുന്നത് തുടരുന്നു.
264 bhp കരുത്തും 620 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍, ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍, ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിനാണ് എക്‌സ്‌ഡ്രൈവ് 30d വേരിയന്റുകളില്‍ പ്രവര്‍ത്തിക്കുന്നത്. എക്സ്ഡ്രൈവ് 40i 3.0 ലിറ്റര്‍, ഇന്‍ലൈന്‍-ആറ്, ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് നല്‍കുന്നത്, ഇത് 339 bhp കരുത്തും 450 Nm torque ഉം പുറന്തള്ളുന്നു. ടോപ്പ്-സ്‌പെക്ക് M50d ക്വാഡ്-ടര്‍ബോയുള്ള 3.0 ലിറ്റര്‍ എഞ്ചിന്‍ 395 bhp കരുത്തും 760 Nm torque ഉം പുറപ്പെടുവിക്കുന്നു. മൂന്ന് എഞ്ചിനുകളും നാല് വീല്‍ ഡ്രൈവ് സംവിധാനമുള്ള എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി യോജിക്കുന്നു.