ബിഎസ് 6 പെട്രോള്‍ എഞ്ചിന്‍ ആക്കി ബിഎംഡബ്ല്യു; വില ആറു ശതമാനത്തോളം ഉയരും

ബി എം ഡബ്ല്യു ഇന്ത്യയില്‍ വില്‍ക്കുന്ന പെട്രോള്‍ വാഹന ശ്രേണിയെ ബിഎസ് 6 നിലവാരത്തിലെത്തിച്ചു. അടുത്ത ഏപ്രിലോടെ മലിനീകരണ നിയന്ത്രണത്തില്‍ ബി എസ് ആറ് നടപ്പാക്കാനിരിക്കുകയായിരുന്നു.

അതിന് വളരെ മുമ്പു തന്നെ പെട്രോള്‍ ശ്രേണി ബി എസ് ആറ് നിലവാരം കൈവരിച്ചതായി ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ രുദ്രതേജ് സിങ് അറിയിച്ചു.

പെട്രോള്‍ എഞ്ചിനുകളെ ബിഎസ്6 ആക്കി ബിഎംഡബ്ല്യുമാറ്റുന്നതോടെ വാഹന വിലയില്‍ ആറു ശതമാനത്തോളം കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡീസല്‍ എന്‍ജിനുകളും ഇതേ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും രുദ്രതേജ് സിങ് പറഞ്ഞു. ബിഎസ് 6 നിലവാരത്തിലെത്തുന്നതോടെ നിലവില്‍ 35.20 – 45.70 ലക്ഷം രൂപയില്‍ നിന്നും എക്‌സ് വണ്ണിന്റെ വില 37.30 – 48.40 ലക്ഷം രൂപയോളമായിട്ടാണ് ഉയരും.

Top