പാറ്റ്‌ന: ബിഹാറിലെ ഫതുഹയില്‍ ബോട്ട് മുങ്ങി അഞ്ച് പേര്‍ മരണപ്പെട്ടു. അഞ്ചു പേരെ കാണാതാകുകയും ചെയ്തു. ഗംഗാ നദിയിലാണ് അപകടം സംഭവിച്ചത്. 15 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപവീതം സഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.