തിരുവനന്തപുരം: പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.
അപകടത്തെ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്ക് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും നേവിയുടെ സഹായവും ആവശ്യം വന്നാല്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. കപ്പലില്‍ 15 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 പരെ രക്ഷപ്പെടുത്തി. മുനമ്പത്ത് നിന്നും പോയ ഓഷ്യാന എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.
ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. കുളച്ചല്‍ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. ഏത് കപ്പലാണ് ബോട്ടില്‍ ഇടിച്ചത് എന്ന കാര്യം വ്യക്തമല്ല. ഇടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ പോയി. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. കോസ്റ്റ്ഗാര്‍ഡും മര്‍ച്ചന്റ് നേവിയും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തുകയാണ്.