കൊച്ചി: കൊച്ചി പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. ഇവര്‍ കുളച്ചല്‍ സ്വദേശികളാണ്.
അപകട വിവരം അറിഞ്ഞ് മുമ്പം തീരത്തു നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യതൊഴിലാളികള്‍ തന്നെയാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്.നേരത്തെ പരിക്കേറ്റ രണ്ടു പേരെ മത്സ്യതൊഴിലാളികള്‍ കരയ്ക്ക് എത്തിച്ചിരുന്നു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരാള്‍ കുളച്ചല്‍ സ്വദേശിയും ഒരാള്‍ ഉത്തരേന്ത്യക്കാരനുമാണ്.
കപ്പലില്‍ 15 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 3 പേരെ രക്ഷപ്പെടുത്തി. 9 പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. മുനമ്പത്ത് നിന്നും പോയ ഓഷ്യാന എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. കുളച്ചല്‍ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. ഏത് കപ്പലാണ് ബോട്ടില്‍ ഇടിച്ചത് എന്ന കാര്യം വ്യക്തമല്ല. ഇടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ പോയി. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. കോസ്റ്റ്ഗാര്‍ഡും മര്‍ച്ചന്റ് നേവിയും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തുകയാണ്.