ലിബിയയിൽ അഭയാർഥി ബോട്ടുകൾ മുങ്ങി 11 മരണം; 200 പേരെ കാണാതായി

ട്രിപ്പോളി: ലിബിയൻ തീരത്ത് അഭയാർഥി ബോട്ടുകൾ മുങ്ങി 11 പേർ മരിച്ചു. 200 പേരെ കാണാതായതായി യുഎൻ സന്നദ്ധ സംഘടന അറിയിച്ചു. സാവിജ ബീച്ചിൽ 10 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ തീരത്തടിഞ്ഞു.

വെള്ളിയാഴ്ച ലിബിയൻ തീരത്തുനിന്ന് 252 പേരുമായി യാത്ര പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍ പെട്ടത്.

കാറ്റു നിറയ്ക്കാവുന്ന ബോട്ടുകളിലാണ് അഭയാർഥികൾ സഞ്ചരിച്ചിരുന്നത്. യാത്ര പുറപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം ബോട്ടിന്‍റെ കാറ്റ് പോവുകയായിരുന്നു.

നാൽപ്പതോളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയൻ തീരസംരക്ഷണസേന അറിയിച്ചു.

Top