എഞ്ചിന്‍ നിന്നുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി

കൊച്ചി: മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട വള്ളത്തിന്റെ എഞ്ചിന്‍ കടലില്‍ വച്ച് തകരാറിലായി. എഞ്ചിന്‍ നിന്നുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. പ്രൊപ്പല്ലറില്‍ വല ചുറ്റി എഞ്ചിന്‍ നിന്നുപോയ ‘നീതിമാന്‍ 2’ എന്ന വള്ളത്തിലെ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.

വള്ളത്തിലുണ്ടായിരുന്ന 40 മത്സ്യത്തൊഴിലാളികളെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പട്രോള്‍ ബോട്ടില്‍ മുനമ്പം ഹാര്‍ബറിലെത്തിച്ചു. നായരമ്പലം സ്വദേശി മുഹമ്മദലിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വള്ളം.

Top