കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രതികരണം അറിയിച്ച് ഓസ്‌ട്രേലിയ. അനധിക്യതമായി കുടിയേറ്റം നടത്തുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഓസ്‌ടേലിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒരു സംഘം ആളുകള്‍ ഇന്ത്യയില്‍ നിന്ന് ബോട്ടു മാര്‍ഗം പുറപ്പെട്ടതായി അറിവ് കിട്ടിയിട്ടുണ്ടെന്നും അനധികൃതമായി എത്തുന്നവരെ പിടികൂടുമെന്നും ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കുമെന്നും
അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.