ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകള്‍ സോളാര്‍ ഇന്ധനത്തിലേക്ക് മാറ്റും; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകള്‍ സോളാര്‍ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ തിരക്ക് കുറഞ്ഞ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന 30 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ആണ് സോളാര്‍ ഇന്ധനം ഉപയോഗിച്ച് സര്‍വ്വീസ് നടത്തുന്നതിന് വേണ്ടി മാറ്റുന്നത്.

അത് വഴി ഇന്ധനം ഒഴിവാക്കി പരിസ്ഥിതി സൗഹാര്‍ദ്ദവും ചിലവ് കുറഞ്ഞതുമായ ബോട്ട് സര്‍വ്വീസുകള്‍ നടത്തി ജലഗതാഗത മേഖലയെ ലാഭത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

ഇതിനായി പത്ത് കോടി രൂപയുടെ ഭരണാനുമതി നല്‍കി കഴിഞ്ഞു. ടെന്റര്‍ നടപടി ഉടന്‍ തന്നെ ആരംഭിക്കുമെന്നും 18 മാസം കൊണ്ട് ഈ നാല് റൂട്ടുകളിലെ ബോട്ടുകള്‍ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ തന്നെ സര്‍വ്വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

Top