ബോബ് വുഡിവാഡ് ട്രംപിനെ കുറിച്ചെഴുതിയ പുസ്തകം സെപ്റ്റംബറില്‍ പുറത്തിറങ്ങും

വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെറ്റ്ഹൗസ് ജീവിതവും സുപ്രധാന തീരുമാനങ്ങളും ഉള്‍പ്പെടുത്തി പുലിറ്റ്‌സര്‍ ജേതാവ് ബോബ് വുഡിവാഡ് എഴുതിയ പുസ്തകം സെപ്റ്റംബര്‍ 11 ന് പുറത്തിറങ്ങും. ഫിയര്‍: ട്രംപ് ഇന്‍ ദ വൈറ്റ് ഹൗസ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകരചനക്കാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത് ട്രംപിന്റെ അടുത്ത വൃത്തങ്ങളില്‍നിന്നാണ് . വൈറ്റ് ഹൗസിലെ നൂറ് മണിക്കൂറുകളോളം വരുന്ന അഭിമുഖങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈറ്റ് ഹൗസില്‍ നിന്ന് മീറ്റിംങ്ങ് നോട്ടുകളും, ഫയലുകളും സ്വകാര്യ ഡയറികളുമെല്ലാം ബോബിന് ലഭിച്ചിരുന്നു.

ആസ്‌ട്രേലിയ, കാനഡ, ഇന്ത്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും പുസ്തകം ഇറങ്ങുന്നുണ്ട്. സിമോണ്‍ ആന്റ് ഷസ്റ്റര്‍ ഇംപ്രിന്റാണ് പ്രസാദകര്‍. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണാത്മക പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് വുഡിവാഡ്. നിക്‌സണ്‍ ഭരണത്തെ താഴെയിറക്കിയ വാട്ടര്‍ഗേറ്റ് കുംഭകോണം അദ്ദേഹത്തിന്റെ പ്രശസ്തമായ പ്രസിദ്ധീകരണമാണിത്. മറ്റു പല പ്രസിഡന്റുമാരെയും കുറിച്ച് അദ്ദേഹം വിശദമായി പഠിച്ചിട്ടുണ്ട്. ഇപ്പോള്‍, അദ്ദേഹത്തിന്റെ ശ്രദ്ധ ട്രംപ് ഭരണസംവിധാനത്തിലേക്ക് തന്നെയാണ്. വുഡിവാഡിന്റെ പുസ്തകത്തില്‍ ആരെയാണ് പരാമര്‍ശിക്കപ്പെടുന്നതെന്ന അജ്ഞാതമാണ്.

ഫിയറെന്ന ഈ പുസ്തകം വന്‍ വില്‍പ്പന സാധ്യതയുള്ളതാണ്. വുഡിവാഡിന്റെ മുമ്പ് പ്രസിദ്ധീകരിച്ച 18പുസ്തകങ്ങളെല്ലാം വളരെ പ്രചാരമുള്ളതായിരുന്നു. ഏറ്റവും കൂടുതല്‍ കളക്ഷനും നേടിയിരുന്നു.

Top