റണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ‘അനിമല്‍’ ബോക്‌സ് ഓഫിസില്‍ ഗംഭീരവിജയം നേടിയിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രം 757 കോടിയോളം വരുമാനം നേടിയിരിക്കുകയാണ് അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സിനിമയ്ക്ക് കൂടുതല്‍ പ്രസിദ്ധി ലഭിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.
‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമലി’ന്റെ സംവിധായകന്‍. രശ്മിക മന്ദാനയാണ് നായിക. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. റണ്‍ബീര്‍ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
‘അനിമലി’ല്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച അഭിനേതാക്കളിലൊരാണ് ബോബി ഡിയോള്‍. നായകവേഷങ്ങളില്‍ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടനാണ് അദ്ദേഹം. പിന്നീട് ഏതാനും ചിത്രങ്ങള്‍ പരാജയമായതോടെ അദ്ദേഹത്തിന്റെ കച്ചവടമൂല്യം താഴ്ന്നു. ഇടക്കാലത്ത് ചില സിനിമയില്‍ അഭിനയിച്ചുവെങ്കിലും ബോബി ഡിയോളിന് കൂടുതല്‍ ശ്രദ്ധ നേടാനായില്ല. എന്നാല്‍, ‘അനിമലി’ലെ അബ്‌റാര്‍ ഹഖ് എന്ന കഥാപാത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിലെ ബോബി ഡിയോളിന്റെ എന്‍ട്രി വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകരിപ്പോള്‍. ”ജമാല്‍ കുഡു” എന്ന ഗാനരംഗത്തിന്റെ അകമ്പടിയോടെയാണ് ബോബി ഡിയോളിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.