ബാങ്കോക്ക്: 19ാമത് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡില്‍ പങ്കെടുക്കാനൊരുങ്ങി ബോളിവുഡ് താരം ബോബി ഡിയോള്‍.
‘നീണ്ട ഏഴ് വര്‍ഷത്തിന് ശേഷമാണ് താന്‍ ഐ ഐ എഫ് എ യില്‍ പങ്കെടുക്കുന്നത്. താന്‍ ശരിക്കും അതിന്റെ ത്രില്ലില്ലാണ്’ 49 കാരനായ താരം പറഞ്ഞു. പഴയകാല ബോളിവുഡ് ചിത്രങ്ങളുമായി ബന്ധപ്പെട്ട പെയിന്റിങ്‌സും പോസ്റ്ററുകളും അണിനിരത്തിയ പ്രദര്‍ശനം കാണുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബോബി.
ജൂണ്‍ 24നാണ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്.