നദിയില്‍ 11 മൃതദേഹങ്ങള്‍ കണ്ടെത്തി; മാവോയിസ്റ്റുകളുടേതെന്ന് പൊലീസ്

deadbody

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ നദിയില്‍ നിന്നും 11 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കണ്ടെത്തിയത് മാവോയിറ്റുകളുടെതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മഹാരാഷ്ട്ര-ഛത്തിസ്ഗഡ് അതിര്‍ത്തിയിലെ ഇന്ദ്രാവതി നദിയില്‍ നിന്നാണു ചൊവ്വാഴ്ച രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

അടുത്തയിടെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരാണ് ഇവരെന്നാണു പൊലീസ് സംശയിക്കുന്നത്. ഇവരെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ഞായറാഴ്ച ഛത്തീസ്ഗഡ് അതിര്‍ത്തിയിലുള്ള കാസനാസുര്‍ വനത്തില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഗഡ്ചിരോലി പൊലീസിന്റെ മാവോയിസ്റ്റ് വേട്ടയ്ക്കുള്ള സംഘമായ സി-60 കമാന്‍ഡോകളാണു മാവോയിസ്റ്റുകളെ വധിച്ചത്.

തൊട്ടുപിന്നാലെ സുരക്ഷാ സേന നടത്തിയ മറ്റൊരു ആക്രമണത്തില്‍ ആറു മാവോയിസ്റ്റുകള്‍ കൂടി കൊല്ലപ്പെടുകയുണ്ടായി. ചൊവ്വാഴ്ച കണ്ടെടുത്ത മൃതദേഹങ്ങള്‍ കൂടി കണക്കാക്കിയാല്‍ ഏറ്റുമുട്ടലിലെ മാവോയിസ്റ്റ് മരണസംഖ്യ 33 ആയി ഉയര്‍ന്നു.

Top