വയനാട്ടില്‍ വയോധികന്റെ നാല് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വയോധികന്റെ നാല് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. ഏരിയാപ്പള്ളി കദവാകുന്ന് കാര്യംപാതി വേലായുധന്‍ (70) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുറിയിലെ കട്ടിലിനു മുകളിലാണ് മൃതദേഹം കണ്ടെത്തിയത്.

മനോവൈകല്യമുള്ള ഭാര്യ അമ്മിണിയും, മകന്‍ ഗംഗാധരനുമാണ് വീടിനകത്ത് താമസിച്ചിരുന്ന മറ്റുള്ളവര്‍. വേലായുധന്‍ മരിച്ച കാര്യം ഇവര്‍ ആരോടും പറഞ്ഞിരുന്നില്ല. വേലായുധനെ കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

Top