ചെന്നൈ: തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയില്‍ ചെങ്കല്‍പ്പേട്ടയിലെ പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേത് അല്ലെന്ന് സഹോദരന്‍ ജെയിസ്. മൃതദേഹത്തിന്റെ ഉയരത്തിലും പ്രായത്തിലും വ്യത്യാസമുണ്ട്. പല്ലില്‍ കെട്ടിയ കമ്പി ജെസ്‌നയുടേത് പോലെയല്ലെന്നും ജെയിസ് മാധ്യമങ്ങളോട് പറഞ്ഞു. ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ജെസ്‌ന തിരോധാനക്കേസ് അന്വേഷിക്കുന്ന തിരുവല്ല പ്രിന്‍സിപ്പല്‍ എസ്‌ഐ വിനോദ് കുമാറും പ്രത്യേക അന്വേഷണസംഘവും കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ എത്തിയിരുന്നു. ചെങ്കല്‍പ്പേട്ടില്‍ മലയാളി പെണ്‍കുട്ടിയുടേതെന്നു കരുതുന്ന മൃതദേഹം കണ്ടെന്നു തമിഴ്‌നാട് പൊലീസ് വിവരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു വെള്ളിയാഴ്ച രാത്രി ചെങ്കല്‍പ്പേട്ടിലെത്തിയത്.