വളാഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം: പെൺകുട്ടിയുടേതെന്ന് സംശയം

മലപ്പുറം: വളാഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. കുഴിച്ചിട്ട നിലയിലുള്ള മൃതദേഹം അഴുകിയ നിലയിലാണുള്ളത്. കഞ്ഞിപ്പുര ചോറ്റൂരിലാണ് സംഭവം. മൃതദേഹം പ്രദേശത്ത് നിന്നും 40 ദിവസം മുമ്പ് കാണാതായ 21കാരിയെന്ന് സംശയത്തിലാണ് നാട്ടുകാരും പൊലീസുമുള്ളത്.

കിഴക്കപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെയാണ് മാർച്ച് 10 മുതൽ കാണാതായത്. സംഭവത്തെ തുടർന്ന് തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

സുബീറ ഫർഹതിനെ മാർച്ച് 10 മുതലാണ് കാണാതായത്. വെട്ടിച്ചിറയിലെ ഡെന്റെൽ ക്ലിനിക്കിലെ സഹായിയായ സുബീറ ഫർഹത്ത് കാണാതായ ദിവസം രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കിറങ്ങിയ ദൃശ്യങ്ങൾ തൊട്ടപ്പുറത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

Top