തലക്കാവേരി: കുടകിലെ മണ്ണിടിച്ചിലില്‍ കാണാതായ തലക്കാവേരി ക്ഷേത്ര പൂജാരി നാരായണാചാര്യയുടെ മൃതദേഹം കണ്ടെടുത്തു. ഇനി മൂന്നുപേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ തിരച്ചില്‍ വരും ദിവസങ്ങളിലും തുടരും.
മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലാണ് ഏറെ പ്രസിദ്ധമായ തലക്കാവേരി ക്ഷേത്രം. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമാണിത്. ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റര്‍ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. പൂജാരിമാരും ജീവനക്കാരും ഉള്‍പ്പടെ ഏഴ് പേരെയായിരുന്നു കാണാതായത്.